തന്നെക്കാൾ പ്രായം കുറഞ്ഞയാളുമായി പ്രണയം; ഡൽഹി സ്ഫോടനക്കേസിലെ ഡോക്ടർ കമിതാക്കൾ, ഇന്ത്യയിലെ "വൈറ്റ് കോളർ' ഭീകരസംഘത്തെ നയിച്ചവൾ, ഡോ. ഷഹീൻ സയിദ്

ല​ക്​നൗ​വി​ലെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഡാ​ലി​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് വ​ള​ർ​ന്ന ഷഹീൻ മി​ടു​ക്കി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. അ​ല​ഹ​ബാ​ദി​ൽനി​ന്ന് എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യ അ​വ​ർ പി​ന്നീ​ട് ഫാ​ർ​മ​ക്കോ​ള​ജി​യി​ൽ സ്പെ​ഷ​ലൈ​സ് ചെ​യ്തു.

New Update
Dr Shaheen Saeed
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: ഒ​രു വനിതാ ഡോ​ക്ട​ർ, ര​ണ്ടു പ​രാ​ജ​യ​പ്പെ​ട്ട വി​വാ​ഹ​ങ്ങ​ൾ, പു​തു​താ​യി ക​ണ്ടെ​ത്തി​യ പ്ര​ണ​യം, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായി ബന്ധം, ഇന്ത്യയിൽ തീവ്രവാദത്തിനായി പദ്ധതികൾ തയാറാക്കി, ഡ​ൽ​ഹി​യി​ലെ പ്ര​ശ​സ്ത​മാ​യ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള സ്ഫോ​ട​ന​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ഷ​ഹീ​ൻ സ​യിദ് എ​ന്ന 46കാരിയുടെ ക​ഥ​യാ​ണി​ത്.

Advertisment

അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടർമാരായ ഷ​ഹീ​ൻ സ​യി​ദും മു​സ​മ്മി​ൽ ഷ​ക്കീ​ലും കമിതാക്കളായിരുന്നു. രണ്ടു വിവാഹത്തിലും സന്തോഷം കണ്ടെത്താനാകാതെ ഷഹീൻ മുസമ്മിലുമായി അടുപ്പത്തിലാകുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. 


2023 ൽ ​ഇരുവരും വി​വാ​ഹി​ത​രാ​യി. പാക്കിസ്ഥാനോടു മാനസികമായി കൂറുപുലർത്തിയിരുന്ന ഷഹീൻ, വിവിധ തീവ്രവാദസംഘടനകളുടെ പ്രവർത്തനങ്ങളിൽ താത്പര്യം പ്രകടിപ്പിച്ച സ്ത്രീയുമായിരുന്നു. ഇരുവരുടെയും ബന്ധം തുടങ്ങിയതുതന്നെ തീവ്രവാദത്തിലേക്കുള്ള ചവിട്ടിപടിയായാണ്. 

ലക്​നൗ മു​ത​ൽ ഡ​ൽ​ഹി വ​രെ

ല​ക്​നൗ​വി​ലെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഡാ​ലി​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് വ​ള​ർ​ന്ന ഷഹീൻ മി​ടു​ക്കി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. അ​ല​ഹ​ബാ​ദി​ൽനി​ന്ന് എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യ അ​വ​ർ പി​ന്നീ​ട് ഫാ​ർ​മ​ക്കോ​ള​ജി​യി​ൽ സ്പെ​ഷ​ലൈ​സ് ചെ​യ്തു. 

dr. shaheen shaeed-1

ഷഹീനിന്‍റെ പിതാവ് സയി​ദ് അ​ഹ​മ്മ​ദ് അ​ൻ​സാ​രി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യിരുന്നു. ഇവരുടെ കുടംബാംഗങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

10 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യം


2003 ൽ ഷഹീൻ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ​നാ​യ ഡോ. ​സ​ഫ​ർ ഹ​യാ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ചു. അ​വ​ർ​ക്ക് ര​ണ്ട് കു​ട്ടി​ക​ളുണ്ട്. എ​ന്നാ​ൽ ആ ​ബ​ന്ധം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല. 


"ഞ​ങ്ങ​ൾ 2003 ന​വം​ബ​റി​ൽ വി​വാ​ഹി​ത​രാ​യി. ഞാ​ൻ ഷഹീനിന്‍റെ സീ​നി​യ​റാ​യി​രു​ന്നു. 2012 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ളു​ടെ വി​വാ​ഹ​മോ​ച​നം ന​ട​ന്ന​ത്. അ​തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്താ​ണെ​ന്നോ, അ​വ​ളു​ടെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നത് എന്താണെന്നോ എ​നി​ക്ക​റി​യി​ല്ല". 

dr. shaheen shaeed-2

"ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രി​ക്ക​ലും ഒ​രു ത​ർ​ക്ക​മോ വ​ഴ​ക്കോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇത്തം പ്രവ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടുമെന്ന് ഒ​രി​ക്ക​ലും ഒ​രു സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല..." ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സഫർ പറഞ്ഞു. 

മി​ക​ച്ച ശ​മ്പ​ള​ത്തി​നും ജീ​വി​തനി​ല​വാ​ര​ത്തി​നും വേ​ണ്ടി ഓ​സ്‌​ട്രേ​ലി​യ​യി​ലോ, യൂ​റോ​പ്പി​ലോ സ്ഥി​ര​താ​മ​സ​മാ​ക്കാ​മെ​ന്ന് അ​വ​ൾ ഒ​രി​ക്ക​ൽ നി​ർ​ദ്ദേ​ശി​ച്ചു. ഇവിടെ ബ​ന്ധു​ക്ക​ളെല്ലാവരുമുണ്ട്. അ​വി​ടെ ത​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​മെ​ന്നും പറഞ്ഞതായും സഫർ കൂട്ടിച്ചേർത്തു. 

ഷഹീനിന്‍റെ രണ്ടാം വിവാഹം

വി​വാ​ഹ​മോ​ച​നം ഷഹീന് ആ​ഘാ​ത​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. പിന്നീട് ജോലി ഉപേക്ഷിച്ച് ഒറ്റയ്ക്കു താമസിച്ചു. ഈ സമയത്ത് ഇവർ എന്തെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. എന്നതിനെക്കുറിച്ച് അറിവില്ല. 


എട്ടു വർഷത്തോളം ഇവർ ഒറ്റയ്ക്കു താമസിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കാലത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പി​ന്നീ​ട് ഗാ​സി​യാ​ബാ​ദി​ൽ ടെക്സ്റ്റൈൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ഒ​രാ​ളെ അ​വ​ർ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ചു. എ​ന്നാ​ൽ ഈ ​വി​വാ​ഹ​വും അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല.


മുസമ്മിൽ-ഷഹീൻ ബന്ധം

ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലെ അ​ൽ-​ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തന്‍റെ ജൂ​നി​യ​റും കാഷ്മീരി ഡോ​ക്ട​റു​മാ​യ മു​സ​മ്മി​ൽ ഷ​ക്കീ​ലുമായി ഷഹീൻ അടുക്കുന്നു. 

തന്നെക്കാൾ പ്രായം കുറഞ്ഞ മുസമ്മിലിനോട് ഷഹീനിന് കടുത്ത അഭിനിവേശമാണുണ്ടായിരുന്നത്. തീവ്രവാദത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ഇരുവരുടെയും ബന്ധം പെട്ടെന്നു വളർന്നു. 


2023 സെ​പ്റ്റം​ബ​റി​ൽ അ​ൽ-​ഫ​ലാഹ് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് സ​മീ​പ​മു​ള്ള പ​ള്ളി​യി​ൽവ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. അ​വ​ർ ഒരുമിച്ചു താമസം തുടങ്ങി. അവിടെനിന്നു തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇരുവരും ഒന്നിച്ചുനീങ്ങുകയായിരുന്നു. ഷഹീനിനെ കൊടും തീവ്രവാദിയായി മാറ്റിയെടുത്തത് മുസമ്മിൽ ആണെന്നും റിപ്പോർട്ടുണ്ട്. 


Dr Shaheen Saeed-3

‌ജെ​യ്‌​ഷെ മു​ഹ​മ്മ​ദിന്‍റെ വ​നി​താ വി​ഭാ​ഗം നേതൃത്വത്തിലേക്ക്
ജെ​യ്‌​ഷെ മു​ഹ​മ്മ​ദിന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ ജ​മാ​അ​ത്ത് ഉ​ൽ-​മോ​മി​നാ​ത്തി​ലെ അം​ഗ​ങ്ങ​ളുമായി ചേർന്നു പ്രവർത്തനം ആരംഭിച്ച ഷഹീൻ ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അംഗമായിരുന്നു. 


പാക്കിസ്ഥാനിൽനിന്നുള്ള നിർദേശപ്രകാരം ദമ്പതികൾക്ക് പരിശീലനവും ക്ലാസുകളും നൽകി. ജെ​യ്‌​ഷെ സ്ഥാ​പ​ക​നും ആഗോളഭീകരനുമായ മ​സൂ​ദ് അ​സ്ഹ​റിന്‍റെ സ​ഹോ​ദ​രി സാ​ദി​യ അ​സ്ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​മാ​അ​ത്ത് ഉ​ൾ മൊ​മി​നാ​ത്തിന്‍റെ ഇ​ന്ത്യ​ൻ ബ്രാ​ഞ്ചി​ന്‍റെ ചു​മ​ത​ല​യാ​ണ് സ​യീ​ദി​ന് ല​ഭി​ച്ച​ത്. 


ജ​മ്മു കാഷ്മീർ, ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളിലുള്ള സംഘാംഗങ്ങൾക്ക് ഫ​ണ്ട് കൈ​മാ​റാ​നും സ​ന്ദേ​ശ​ങ്ങ​ൾ കൈമാറാനും തുടങ്ങി. ഡോക്ടർ എന്ന തങ്ങളുടെ ജോലിയുടെ മറവിലായിരുന്നു ഇതെല്ലാം. ഡോക്ടർമാരുടെ ഭീ​ക​രസംഘത്തെ രൂപീ​ക​രി​ക്കു​ന്ന​തിന്‍റെ ചു​മ​ത​ല ഷഹീനിനായിരുന്നുവെന്നാണ് റിപ്പോർട്ട്.

Advertisment