New Update
/sathyam/media/media_files/2025/11/16/untitled-2025-11-16-10-43-02.jpg)
ഡല്‍ഹി: നവംബര്‍ 11 ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ചാവേര്‍ കാര്‍ ബോംബ് ആക്രമണം നടത്തിയ ഭീകരന്‍ ഉമര്‍ മുഹമ്മദ് ഡോക്ടറുടെ കോട്ട് ധരിച്ചിരിക്കുന്ന പുതിയ ചിത്രം പുറത്ത്. ഇത് ഇയാള്‍ വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂളില്‍ അംഗമായിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ്.
Advertisment
ഒരു കസേരയില്‍ ഇരിക്കുന്ന വെളുത്ത കോട്ടും സ്റ്റെതസ്‌കോപ്പും ധരിച്ച് ജോലിസ്ഥലത്ത് ഇരിക്കുന്നതിന്റെ ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്. നേതാജി സുഭാഷ് മാര്‍ഗില്‍ ഉണ്ടായ ശക്തമായ കാര്‍ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഹരിയാനയിലെ ഫരീദാബാദിലെ ഒരു കടയില്‍ നിന്നാണ് മറ്റൊരു ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള വൈറ്റ് കോളര്‍ ഭീകരരുടെ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്ന അതേ പട്ടണമാണിത്. പുതിയ ദൃശ്യങ്ങളില്‍ ഉമര്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ കൈവശം വച്ചിരിക്കുന്നതായി കാണാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us