ഇത് എഐ, സെമികണ്ടക്ടര്‍, ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യകളുടെ യുഗം. അപൂർവ ഭൂമി മൂലകങ്ങളുടെ ഉൽപാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനം ഈ സങ്കീര്‍ണ്ണമായ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

New Update
Untitled

ഡല്‍ഹി: നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അപൂര്‍വ ഭൂമി മൂലകങ്ങളുടെ ഉല്‍പാദനത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.

Advertisment

ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇത് സഹായിക്കുമെന്ന് നാഷണല്‍ ജിയോസയന്‍സ് അവാര്‍ഡ് ദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.


ഈ മൂലകങ്ങള്‍ അപൂര്‍വമായിരിക്കുന്നത് അവ വിരളമായതുകൊണ്ടല്ല, മറിച്ച് അവയെ തിരിച്ചറിയുന്ന പ്രക്രിയ വളരെ സങ്കീര്‍ണ്ണമായതു കൊണ്ടാണെന്ന് രാഷ്ട്രപതി പറഞ്ഞു.

തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനം ഈ സങ്കീര്‍ണ്ണമായ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.


ഇത് എഐ, സെമികണ്ടക്ടര്‍, ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യകളുടെ കാലമാണ്. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ അപൂര്‍വ എര്‍ത്ത് മൂലകങ്ങള്‍ അത്യാവശ്യമാണ്. ആധുനിക സാങ്കേതികവിദ്യയ്ക്ക് അത്യാവശ്യമായ 17 പ്രത്യേക തരം രാസ മൂലകങ്ങളാണ് ഇവ.


ഇനി മന്ത്രാലയം സുസ്ഥിരതയ്ക്കും നവീകരണത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഖനന മേഖല എഐ മെഷീന്‍ ലേണിംഗ്, ഡ്രോണ്‍ അധിഷ്ഠിത സര്‍വേയിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു. മൈന്‍ ടെയിലിംഗുകളില്‍ നിന്ന് വിലപ്പെട്ട ഘടകങ്ങള്‍ വീണ്ടെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Advertisment