/sathyam/media/media_files/2026/01/13/drdo-2026-01-13-12-05-22.jpg)
ഡല്‍ഹി: ഉയര്‍ന്ന ആക്രമണ ശേഷിയുള്ള തേര്‍ഡ് ജനറേഷന്‍ ഫയര്‍ & ഫോര്‍ഗെറ്റ് മാന്‍ പോര്‍ട്ടബിള്‍ ആന്റി-ടാങ്ക് ഗൈഡഡ് മിസൈല്‍ (എംപിഎടിജിഎം) ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എംപിഎടിജിഎമ്മില്‍ ഇമേജിംഗ് ഇന്‍ഫ്രാറെഡ് (ഐഐആര്‍) ഹോമിംഗ് സീക്കര്‍, ഓള്‍ ഇലക്ട്രിക് കണ്‍ട്രോള്‍ ആക്‌ച്വേഷന്‍ സിസ്റ്റം, ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റം, ടാന്‍ഡം വാര്‍ഹെഡ്, പ്രൊപ്പല്‍ഷന്‍ സിസ്റ്റം, ഹൈ പെര്‍ഫോമന്‍സ് സൈറ്റിംഗ് സിസ്റ്റം തുടങ്ങിയ അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നു.
ഇവ ഡിആര്‍ഡിഒയുടെ സഹോദര ലബോറട്ടറികളായ ഹൈദരാബാദിലെ റിസര്‍ച്ച് സെന്റര്‍ ഇമാറാത്ത്, ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറി, പൂനെയിലെ ഹൈ എനര്‍ജി മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറി, ഡെറാഡൂണിലെ ഇന്‍സ്ട്രുമെന്റ്‌സ് റിസര്‍ച്ച് & ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് എന്നിവ വികസിപ്പിച്ചെടുത്തതാണ്.
ജോധ്പൂരിലെ ഡിഫന്‍സ് ലബോറട്ടറിയാണ് തെര്‍മല്‍ ടാര്‍ഗെറ്റ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. ആധുനിക പ്രധാന യുദ്ധ ടാങ്കുകളെ പരാജയപ്പെടുത്താന്‍ ഈ വാര്‍ഹെഡിന് കഴിയും.
ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ആയുധ സംവിധാനത്തിന്റെ വികസന-സംയുക്ത-പ്രൊഡക്ഷന്‍ പങ്കാളികളാണ് . ട്രൈപോഡില്‍ നിന്നോ മിലിട്ടറി വെഹിക്കിള്‍ ലോഞ്ചറില്‍ നിന്നോ മിസൈല്‍ വിക്ഷേപിക്കാന്‍ കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us