ഡിആർഐ മുംബൈയിൽ നടത്തിയ പരിശോധനയിൽ 23 കോടി രൂപ വിലമതിക്കുന്ന ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു, മുഖ്യസൂത്രധാരൻ പിടിയിൽ

ഇന്ത്യയിലേക്ക് കടത്തിയ ചരക്കില്‍ പരിസ്ഥിതിക്ക് അപകടകരമായ വസ്തുക്കള്‍, പ്രത്യേകിച്ച് ഇ-മാലിന്യങ്ങള്‍ ഉണ്ടായിരുന്നതായി ഡിആര്‍ഐ പ്രസ്താവനയില്‍ പറഞ്ഞു.

New Update
Untitled

മുംബൈ: 'ഓപ്പറേഷന്‍ ഡിജിസ്‌ക്രാപ്പ്' എന്ന രഹസ്യനാമത്തില്‍ നടത്തിയ എന്‍ഫോഴ്സ്മെന്റ് സംരംഭത്തിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) മുംബൈ നടത്തിയ വന്‍ വേട്ടയില്‍ ഏകദേശം 23 കോടി രൂപ വിലമതിക്കുന്ന പഴയതും ഉപയോഗിച്ചതുമായ ലാപ്ടോപ്പുകള്‍, സിപിയു, മദര്‍ബോര്‍ഡുകള്‍, പ്രോസസര്‍ ചിപ്പുകള്‍, മറ്റ് ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിവ പിടിച്ചെടുത്തു. സൂറത്ത് ആസ്ഥാനമായുള്ള സൂത്രധാരനെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തു.

Advertisment

ഇന്ത്യയിലേക്ക് കടത്തിയ ചരക്കില്‍ പരിസ്ഥിതിക്ക് അപകടകരമായ വസ്തുക്കള്‍, പ്രത്യേകിച്ച് ഇ-മാലിന്യങ്ങള്‍ ഉണ്ടായിരുന്നതായി ഡിആര്‍ഐ പ്രസ്താവനയില്‍ പറഞ്ഞു.


വിശദമായ അന്വേഷണത്തില്‍ നവഷേവ തുറമുഖത്ത് നാല് വ്യത്യസ്ത കണ്ടെയ്നറുകളിലായി 'അലുമിനിയം ട്രീറ്റ് സ്‌ക്രാപ്പ്' എന്ന ചരക്കുകളില്‍ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് വ്യാജമായി ഇറക്കുമതി ചെയ്തതായി കണ്ടെത്തി. ഈ നാല് കണ്ടെയ്നറുകളില്‍ ഓരോന്നും ലാപ്ടോപ്പുകള്‍, സിപിയു, പ്രോസസര്‍ ചിപ്പുകള്‍, മറ്റ് വിവിധ ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിവ കൊണ്ട് നിറച്ച നിലയില്‍ പ്രഖ്യാപിത അലുമിനിയം സ്‌ക്രാപ്പിന്റെ ഏതാനും നിരകള്‍ക്ക് പിന്നില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 


സ്റ്റാന്‍ഡേര്‍ഡ് കസ്റ്റംസ് പരിശോധനകളും ചട്ടങ്ങളും മറികടക്കാന്‍ ഈ മറച്ചുവെക്കല്‍ രീതി സൂക്ഷ്മമായി ആസൂത്രണം ചെയ്തതാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഈ ഓപ്പറേഷന്റെ ഫലമായി 17,760 പഴയതും ഉപയോഗിച്ചതുമായ ലാപ്ടോപ്പുകള്‍, 11,340 മിനി അല്ലെങ്കില്‍ ബെയര്‍ബോണ്‍ സിപിയുകള്‍, 7,140 പ്രോസസര്‍ ചിപ്പുകള്‍, മറ്റ് ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

ഇവയെല്ലാം ചേര്‍ന്ന് 23 കോടി രൂപ വിലമതിക്കുന്നു. 1962 ലെ കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 110 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഈ വസ്തുക്കള്‍ കണ്ടുകെട്ടിയത്.

Advertisment