/sathyam/media/media_files/2026/02/11/untitled-2026-02-11-15-39-27.jpg)
ഡല്‍ഹി: യുദ്ധമുഖങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പുതിയ ചുവടുവെപ്പുമായി ഇന്ത്യ.
തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കമ്പനിയായ 'ഐജി ഡിഫന്‍സ്' അത്യാധുനികമായ ഒരു 'ഫിക്‌സഡ് വിംഗ് ഡ്രോണ്‍' രൂപകല്‍പ്പന ചെയ്ത് പേറ്റന്റ് നേടി. നിരീക്ഷണത്തിനും ഒപ്പം കൃത്യതയാര്‍ന്ന ആക്രമണങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ ഡ്രോണ്‍ ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും.
സാധാരണ ഡ്രോണുകളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ വിമാനങ്ങളുടെ മാതൃകയിലുള്ള ചിറകുകളാണ് ഇതിന്റെ പ്രത്യേകത.
ഹെലികോപ്റ്റര്‍ മാതൃകയിലുള്ള ഡ്രോണുകളേക്കാള്‍ കൂടുതല്‍ ദൂരത്തേക്ക് പറക്കാന്‍ ഇവയ്ക്ക് സാധിക്കും. വായുവിലൂടെ തെന്നിനീങ്ങുന്ന രീതിയായതിനാല്‍ ഇവയ്ക്ക് ഉയര്‍ന്ന വേഗതയും ഇന്ധനക്ഷമതയുമുണ്ട്.
ശത്രുക്കളുടെ കണ്ണില്‍പ്പെടാതെയും ശബ്ദം കേള്‍പ്പിക്കാതെയും നിരീക്ഷണം നടത്താന്‍ ഇവ മികച്ചതാണ്.
സമീപകാലത്ത് നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' ഡ്രോണുകളുടെ യുദ്ധശേഷി ഇന്ത്യയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത ഒന്നായിരുന്നു.
നിയന്ത്രണരേഖയില്‍ നിരീക്ഷണത്തിനായി റോട്ടര്‍ ഡ്രോണുകള്‍ ഉപയോഗിക്കുമ്പോള്‍, ശത്രുതാവളങ്ങളെ തകര്‍ക്കാന്‍ ഫിക്‌സഡ് വിംഗ് ഡ്രോണുകളാണ് സേന കൂടുതല്‍ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐജി ഡിഫന്‍സിന്റെ പുതിയ കണ്ടെത്തല്‍ പ്രസക്തമാകുന്നത്.
പുതിയ യുദ്ധതന്ത്രങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്തിട്ടുള്ള ഈ ഡ്രോണ്‍ വഴി സൈന്യത്തിന്റെ പ്രതികരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ മേഖലയില്‍ നിന്നുള്ള ഈ മുന്നേറ്റം 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിക്ക് വലിയ ഉണര്‍വ് നല്‍കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us