Advertisment

ഭോപ്പാൽ ജയിലിലെ അതീവ സുരക്ഷാ സെല്ലുകൾക്ക് സമീപം ചൈനീസ് ഡ്രോൺ കണ്ടെത്തി. ജയിലിലെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത് വിവിധ സംഘടനകളില്‍പ്പെട്ട 70 ഓളം തീവ്രവാദികളെ

സിമി, ഹിസ്ബ് ഉത്-തഹ്രിര്‍ (എച്ച്യുടി), പിഎഫ്ഐ, ഐസിസ്, ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള 70 ഓളം തീവ്രവാദികളെ ജയിലിലെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നു.

New Update
Suspicious Chinese drone found near high-security cells in Bhopal jail

ഭോപ്പാല്‍:  ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിനുള്ളിലെ ഉയര്‍ന്ന സുരക്ഷാ സെല്ലുകള്‍ക്ക് സമീപം സംശയാസ്പദമായ ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

Advertisment

'ആന്‍ഡ' സെല്‍ എന്ന് അറിയപ്പെടുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള സെല്ലുകള്‍ക്ക് പുറത്ത് നിലത്ത് ഡ്രോണ്‍ കിടക്കുന്നതായി പട്രോളിംഗ് ഗാര്‍ഡ് കണ്ടെത്തുകയായിരുന്നു


സംഭവത്തില്‍ പരിഭ്രാന്തനായ ഗാര്‍ഡ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മറ്റ് ജയില്‍ അധികൃതരെയും വിവരം അറിയിച്ചു. തുടര്‍ന്ന്, പരിശോധനയ്ക്കായി ഡ്രോണ്‍ ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് കൊണ്ടുവന്നു.

പ്രാഥമിക അന്വേഷണത്തില്‍ രണ്ട് ലെന്‍സുകള്‍ ഘടിപ്പിച്ച ഭാരം കുറഞ്ഞ ചൈനീസ് മോഡലാണ് ഡ്രോണ്‍ എന്ന് കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


നിലവില്‍, ഭോപ്പാലില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഡ്രോണിന്റെ ഉത്ഭവം കണ്ടെത്താന്‍ വിശകലനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഏറ്റവും സെന്‍സിറ്റീവ് ജയിലുകളില്‍ ഒന്നായി ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ കണക്കാക്കപ്പെടുന്നു


സിമി, ഹിസ്ബ് ഉത്-തഹ്രിര്‍ (എച്ച്യുടി), പിഎഫ്ഐ, ഐസിസ്, ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള 70 ഓളം തീവ്രവാദികളെ ജയിലിലെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നു.

റിപ്പബ്ലിക് ദിനം അടുത്തുവരവേ, ജയിൽ അധികൃതർ അതീവ ജാഗ്രതയിലായിരുന്നു.

 

 

Advertisment