വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ജമ്മുവിലേക്ക് നടത്തിയ ഡ്രോണ്‍ ആക്രമണം 35 മിനിറ്റ് നീണ്ടുനിന്നു. ആക്രമണങ്ങളില്‍ ജീവഹാനിയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് സൈന്യം

നിരവധി ഡ്രോണുകളും ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു. പൂഞ്ചില്‍ രണ്ട് കാമികാസെ ഡ്രോണുകള്‍ വെടിവച്ചിട്ടു.

New Update
Pak's drone attacks on Jammu lasted 35 minutes, no casualties: Sources

ഡല്‍ഹി: വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ജമ്മുവിലേക്ക് നടത്തിയ ഡ്രോണ്‍ ആക്രമണം 35 മിനിറ്റ് നീണ്ടുനിന്നതായി സൈന്യം. ആക്രമണങ്ങളില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കുകളോ ഉണ്ടായിട്ടില്ല.

Advertisment

വ്യാഴാഴ്ച രാത്രി ജമ്മു, പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു, അവയില്‍ മിക്കതും ഇന്ത്യ തടഞ്ഞു.


ജമ്മു വിമാനത്താവളം, സാംബ, ആര്‍എസ് പുര, അര്‍നിയ, സമീപ പ്രദേശങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെ എട്ട് മിസൈലുകളും നിരവധി ഡ്രോണുകളും ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞു. പൂഞ്ചില്‍ രണ്ട് കാമികാസെ ഡ്രോണുകള്‍ വെടിവച്ചിട്ടു.