ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യു​ടെ പ​ര​മോ​ന്ന​ത ക​മാ​ൻ​ഡ​ർ എ​ന്ന നി​ല​യി​ൽ ച​രി​ത്രം കു​റി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മ​റി​ൽ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​ക്ക് സ​മീ​പം ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച 'പ്ര​ച​ണ്ഡ്' ലൈ​റ്റ് കോം​ബാ​റ്റ് ഹെ​ലി​കോ​പ്റ്റ​റി​ൽ രാ​ഷ്ട്ര​പ​തി പ​റ​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ആ​ക്ര​മ​ണ ഹെ​ലി​കോ​പ്റ്റ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്

ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ് നി​ർ​മ്മി​ച്ച പ്ര​ച​ണ്ഡ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ പ്ര​തീ​ക​മാ​ണ്

author-image
Pooja T premlal
New Update
murmu

ജ​യ്സാ​ൽ​മ​ർ: ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യു​ടെ പ​ര​മോ​ന്ന​ത ക​മാ​ൻ​ഡ​ർ എ​ന്ന നി​ല​യി​ൽ ച​രി​ത്രം കു​റി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു.

Advertisment

രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മ​റി​ൽ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​ക്ക് സ​മീ​പം ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച 'പ്ര​ച​ണ്ഡ്' ലൈ​റ്റ് കോം​ബാ​റ്റ് ഹെ​ലി​കോ​പ്റ്റ​റി​ൽ രാ​ഷ്ട്ര​പ​തി പ​റ​ന്നു.

ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ആ​ക്ര​മ​ണ ഹെ​ലി​കോ​പ്റ്റ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്.


ഒ​ലി​വ് ഗ്രീ​ൻ ഫ്ലൈ​റ്റ് സ്യൂ​ട്ട് ധ​രി​ച്ചെ​ത്തി​യ രാ​ഷ്ട്ര​പ​തി, ജ​യ്സാ​ൽ​മ​ർ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.

ഏ​ക​ദേ​ശം 25 മി​നി​റ്റ് നീ​ണ്ടു​നി​ന്ന പ​റ​ക്ക​ലി​ൽ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ കോ-​പൈ​ല​റ്റ് സീ​റ്റി​ലി​രു​ന്നാ​ണ് രാ​ഷ്ട്ര​പ​തി ആ​കാ​ശ​ക്കാ​ഴ്ച​ക​ൾ ക​ണ്ട​ത്.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ക​രു​ത്ത് വി​ളി​ച്ചോ​തു​ന്ന 'വാ​യു ശ​ക്തി-2026' അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​റ​ക്ക​ൽ.

വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സിം​ഗ് ര​ണ്ടാ​മ​ത്തെ ഹെ​ലി​കോ​പ്റ്റ​റി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ ഫോ​ർ​മേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. ജ​യ്സാ​ൽ​മ​ർ ഫോ​ർ​ട്ട്, ഗാ​ഡി​സ​ർ ത​ടാ​കം എ​ന്നി​വ​യ്ക്ക് മു​ക​ളി​ലൂ​ടെ പ​റ​ന്ന ഹെ​ലി​കോ​പ്റ്റ​ർ, പോ​ഖ്‌​റാ​ൻ റേ​ഞ്ചി​ലെ ഒ​രു സാ​ങ്ക​ൽ​പി​ക ല​ക്ഷ്യ​സ്ഥാ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നും സാ​ക്ഷി​യാ​യി.

ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ് നി​ർ​മ്മി​ച്ച പ്ര​ച​ണ്ഡ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ പ്ര​തീ​ക​മാ​ണ്. ലോ​ക​ത്ത് 5,000 മീ​റ്റ​ർ (16,400 അ​ടി) ഉ​യ​ര​ത്തി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി പ​റ​ന്നു​യ​രാ​നും ഇ​റ​ങ്ങാ​നും ക​ഴി​യു​ന്ന ഏ​ക അ​റ്റാ​ക്ക് ഹെ​ലി​കോ​പ്റ്റ​റാ​ണി​ത്. റ​ഡാ​റു​ക​ളു​ടെ ക​ണ്ണ് വെ​ട്ടി​ക്കാ​നു​ള്ള പ്ര​ത്യേ​ക രൂ​പ​ക​ൽ​പ്പ​ന ഇ​തി​നു​ണ്ട്. അ​ത്യാ​ധു​നി​ക മി​സൈ​ലു​ക​ൾ, റോ​ക്ക​റ്റു​ക​ൾ, തോ​ക്കു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഘ​ടി​പ്പി​ക്കാം

Advertisment