/sathyam/media/media_files/2026/01/19/engineer-2026-01-19-15-33-48.jpg)
നോയിഡ:ഗ്രേറ്റർ നോയിഡയിൽ കാർ വെള്ളക്കെട്ടിലേക്ക് മുങ്ങിത്താഴ്ന്ന് യുവ ടെക്കി മരിച്ച സംഭവത്തിൽ ജൂനിയർ എൻജിനിയറെ പിരിച്ചുവിട്ടു.
മറ്റ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു.
ടാറ്റ യുറേക്ക പാർക്ക് സൊസൈറ്റി നിവാസിയായ സോഫ്റ്റ്‌വെയർ എൻജിനിയർ യുവരാജ് മേത്ത (27)യുടെ മരണത്തിനു പിന്നാലെ രക്ഷാപ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടായെന്ന ആരോണമുയർന്നതിനെ തുടർന്നാണ് നടപടി.
കേസിൽ കർശന നടപടിയെടുക്കാൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എം. ലോകേഷ് അറിയിച്ചു.
നോയിഡ ട്രാഫിക് സെല്ലിലെ ജൂനിയർ എൻജിനിയർ നവീൻ കുമാറിനെ പിരിച്ചുവിടുകയും ചെയ്തു.
കൂടാതെ, സെക്ടർ-150 ലും പരിസരത്തുമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.
നിർമാണ പ്രവത്തനങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
യുവരാജ് ഗുരുഗ്രാമിലെ ഓഫീസിൽനിന്നു വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ സുരക്ഷാമതിൽ തകർത്ത് 30 അടി താഴ്ചയുള്ള ഓടയിൽ വീഴുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us