/sathyam/media/media_files/2025/03/16/DucJJSzrfDxUKviigaOr.jpg)
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി.
മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യ​താ​ണ് വി​വ​രം.
ചോ​ക്ക​ലേ​റ്റ്, ലെ​യ്സ് പാ​ക്ക​റ്റു​ക​ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന ഹൈ​ഡ്രോ ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി​ക​ളാ​യ അ​ജ്മ​ൽ, മ​ജീ​ദ് എ​ന്നി​വ​ർ പി​ടി​യി​ലാ​യി.
താ​യ്‍​ല​ൻ​ഡി​ൽ നി​ന്നെ​ത്തി​ച്ച അ​ഞ്ച് കോ​ടി​യു​ടെ ഹൈ​ഡ്രോ ക​ഞ്ചാ​വാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത്.
ബം​ഗ​ളൂ​രു മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ലും ന​ട​ന്ന ല​ഹ​രി​വേ​ട്ട​യി​ൽ 30 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി​യാ​യ ആ​ന​ന്ദ് പി​ടി​യി​ലാ​യി.
ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ട് വി​ദേ​ശി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.
സെ​ന​ഗ​ൽ സ്വ​ദേ​ശി​യാ​ണ് ബം​ഗ​ളൂ​രു​വി​ന​ടു​ത്ത് ഹെ​ബ്ബ​ഗോ​ഡി​യി​ൽ​നി​ന്നും 1.5 കോ​ടി​യു​ടെ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ വി​ദേ​ശി.
ക​ഞ്ചാ​വ് കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് വീ​ണ്ടും ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​ത്.
11 കോ​ടി രൂ​പ വി​ല​മി​ക്കു​ന്ന എം​ഡി​എം​എ​യാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.
പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ ആ​രു​ടെ​യെ​ങ്കി​ലും ഏ​ജ​ന്‍റു​മാ​രാ​ണോ ആ​ർ​ക്കൊ​ക്കെ വേ​ണ്ടി​യാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​ത്, ഇ​ട​പാ​ടു​കാ​ർ ആ​രൊ​ക്കെ​യാ​ണ് തു​ട​ങ്ങി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ കേ​സു​ക​ളി​ൽ ന​ട​ത്തു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us