/sathyam/media/media_files/2025/03/16/DucJJSzrfDxUKviigaOr.jpg)
ചെ​ന്നൈ: നേ​പ്പാ​ൾ, ഇ​ന്ത്യ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ശൃം​ഖ​ല​യി​ലെ അ​ഞ്ച് പേ​രെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) അ​റ​സ്റ്റ് ചെ​യ്തു. 10 കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി.
എ​ൻ​സി​ബി​യു​ടെ ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് സോ​ണ​ൽ യൂ​ണി​റ്റു​ക​ൾ ന​ട​ത്തി​യ ഏ​കോ​പി​ത ഓ​പ്പ​റേ​ഷ​നി​ൽ 77.6 കി​ലോ ഹാ​ഷി​ഷ് ഓ​യി​ലും ര​ണ്ട് കി​ലോ ച​ര​സു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​ര​ണ്ട് കാ​റു​ക​ൾ, ഒ​രു മോ​ട്ടോ​ർ ബൈ​ക്ക്, ഒ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് എ​ന്നി​വ​യും ക​ണ്ടു​കെ​ട്ടി.
മാ​ർ​ച്ച് മൂ​ന്നി​ന് തെ​ല​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദ് - ബെം​ഗ​ളൂ​രു ഹൈ​വേ​യി​ലെ റാ​യ്ക്ക​ൽ ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പം എ​ൻ​സി​ബി ഹൈ​ദ​രാ​ബാ​ദ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വാ​ഹ​നം പ​രി​ശോ​ധ​ന​യോ​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.
പ​രി​ശോ​ധ​ന​യി​ൽ പ്ര​ത്യേ​കം പ​രി​ഷ്ക​രി​ച്ച അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച ര​ണ്ട് കി​ലോ ച​ര​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​മു​ള്ള ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് സോ​ണാ​ലി അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ ഒ​രു വ​ലി​യ ച​ര​ക്കി​ന്‍റെ ഭാ​ഗ​മാ​ണ് മ​യ​ക്കു​മ​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.
ത​മി​ഴ്​നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​മ്പ് മ​യ​ക്കു​മ​രു​ന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​യ​താ​യാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.
തു​ട​ർ​ന്ന് എ​ൻ​സി​ബി​യു​ടെ ചെ​ന്നൈ യൂ​ണി​റ്റ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി ഉ​ൾ​പ്പെ​ടെ മൂ​ന്ന് വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം 77.6 കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ കേ​സി​ൽ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us