മാഡം തന്റെ മുറിയില്‍ നിന്ന് എസി നീക്കം ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറും, ചാണകം പുരട്ടിയ ഈ ആധുനികവും പ്രകൃതിദത്തവുമായ തണുത്ത അന്തരീക്ഷത്തില്‍ ഇരുന്ന് കോളേജിനെ നയിക്കും. ക്ലാസ് മുറിയില്‍ ചാണകം മെഴുകിയ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചാണകം മെഴുകി വിദ്യാര്‍ത്ഥികള്‍

വീഡിയോയില്‍ ഖത്രിയും ഒരു കൂട്ടം വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലിന്റെ ഓഫീസിനുള്ളില്‍ ഒരു ഫാക്കല്‍റ്റി അംഗത്തെ നേരിടുകയും ചാണകം പൂശുകയും ചെയ്യുന്നത് കാണാം.

New Update
Madam will get AC removed now, modern cooling

ഡല്‍ഹി: ലക്ഷ്മിഭായ് കോളേജില്‍ ചാണക വിവാദം കൊഴുക്കുന്നു. ലക്ഷ്മിഭായ് കോളേജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയുടെ ഓഫീസ് മുറിയില്‍ ചാണകം പുരട്ടിയാണ് വിദ്യാര്‍ത്ഥികള്‍ തിരിച്ചടിച്ചത്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് റോണക് ഖത്രിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

Advertisment

ചൂടിനെ മറികടക്കാന്‍ ക്ലാസ് മുറികളുടെ ചുവരുകളില്‍ പ്രിന്‍സിപ്പല്‍ ചാണകം പൂശുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഫാക്കല്‍റ്റി നേതൃത്വം നല്‍കുന്ന സുസ്ഥിര തണുപ്പിക്കല്‍ രീതികളെക്കുറിച്ചുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്ന് വത്സല വിശദീകരിച്ചിരുന്നു.


വീഡിയോയില്‍ ഖത്രിയും ഒരു കൂട്ടം വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലിന്റെ ഓഫീസിനുള്ളില്‍ ഒരു ഫാക്കല്‍റ്റി അംഗത്തെ നേരിടുകയും ചാണകം പൂശുകയും ചെയ്യുന്നത് കാണാം.

ഇത്തരമൊരു പദ്ധതിക്ക് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സമ്മതം വാങ്ങിയിട്ടില്ല. നിങ്ങള്‍ക്ക് ഗവേഷണം നടത്തണമെങ്കില്‍ നിങ്ങളുടെ വീട്ടില്‍ പോയി അങ്ങനെ ചെയ്യണമെന്ന് ഖത്രി പറഞ്ഞു.


സംഭവത്തിന് ശേഷം എക്സിലൂടെ പ്രതികരിച്ച ഖത്രി പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയുടെ ഓഫീസ് ചുവരുകളില്‍ ചാണകം തേച്ചുകൊണ്ട് അവരെ 'സഹായിക്കാന്‍' തങ്ങള്‍ പോയതായി പറഞ്ഞു.


മാഡം ഇപ്പോള്‍ തന്റെ മുറിയില്‍ നിന്ന് എസി നീക്കം ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുമെന്നും ചാണകം പുരട്ടിയ ഈ ആധുനികവും പ്രകൃതിദത്തവുമായ തണുത്ത അന്തരീക്ഷത്തില്‍ ഇരുന്ന് കോളേജ് നടത്തുമെന്നും ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.