'ഞാനിത്രയേറെ വേദനിക്കുന്നുണ്ടെങ്കിൽ മുസ്ലിംകളുടെ ആശങ്ക എത്ര വലുതാകും. പള്ളികളുടെ സർവേ അനുവദിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തത് വലിയ ദ്രോഹം', പൊട്ടിക്കരഞ്ഞ് ദുഷ്യന്ത് ദവേ

author-image
ഇ.എം റഷീദ്
New Update
Dushyant Dave

ഡൽഹി: രാജ്യത്തെ പള്ളികൾക്ക്മേൽ ഹിന്ദുത്വവാദികൾ അവകാശവാദവുമായെത്തി കേസ് കൊടുക്കുമ്പോൾ പള്ളികളുടെ സർവേ അനുവദിച്ച ജസ്റ്റിസ് ചന്ദ്രചൂഡിനെതിരേ പ്രമുഖ അഭിഭാഷകൻ ദുഷ്യന്ത് ദവെ രംഗത്ത്.

Advertisment

കരൺ ഥാപ്പറുമായി ദി വയറിനായി നടത്തിയ അഭിമുഖത്തിലാണ് ദുഷ്യന്ത് ദവെ പൊട്ടിത്തെറിച്ചത്. സുപ്രിം കോടതി ബാർ അസോസിയേഷൻ്റെ മുൻ പ്രസിഡന്റും ഇന്ത്യയിലെ മുൻനിര അഭിഭാഷകരിലൊരാളുമാണ് ദുഷ്യന്ത് ദവെ.

"ജസ്റ്റിസ് ചന്ദ്രചൂഡ് ഭരണഘടനയ്ക്കും ഈ രാജ്യത്തിനും വലിയ ദ്രോഹമാണ് ചെയ്തത്. ജസ്റ്റിസ് ചന്ദ്രചൂഡ് ബി.ജെ.പിയുടെ കൈയിലെ കളിപ്പാവയാണ്.

ആർക്കെങ്കിലും വേണ്ടിയാണോ ചന്ദ്രചൂഡ് ഇത് ചെയ്യുന്നതെന്ന ചോദ്യത്തിന് തീർച്ചയായും അത് ബി.ജെ.പിയ്ക്ക് വേണ്ടിയാണെന്ന് ദുഷ്യന്ത് പറഞ്ഞു. പ്രധാനമന്ത്രിയുടെ കൂടെ നടത്തിയ ആരതിയിലൂടെ ഇത് തെളിയിക്കപ്പെട്ടു

കൂടാതെ അയോധ്യ വിധി തനിക്ക് വെളിപ്പെടുത്തിയത് ദൈവമാണെന്നും ചന്ദ്രചൂഡ് അവകാശപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ബി.ജെ.പി ആഭിമുഖ്യത്തെ വ്യക്തമാക്കുന്നു.

1991 ലെ ആരാധനാലയ നിയമം അനുസരിച്ച്, 1947 ഓഗസ്റ്റ് 15 ന് ശേഷം ഒരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവത്തിൽ ഒരു മാറ്റവും അനുവദിക്കുന്നില്ല. ഈ നിയമങ്ങൾക്കെല്ലാം എതിരാണ് ചന്ദ്രചൂഡിന്റെ വിധി. 2019 ലെ അയോധ്യ വിധിയെ ഞാൻ അംഗീകരിക്കുന്നില്ലെന്നും ദുഷ്യന്ത് ദവേ പറഞ്ഞു.

അഭിമുഖത്തിന്റെ്റെ അവസാനത്തിൽ ദുഷ്യന്ത് ദവെ പൊട്ടിക്കരഞ്ഞു. ദുഷ്യന്തിന്റെ ശബ്ദം വികാരത്തിൽ ചിതറിപ്പോയി. അദ്ദേഹത്തിന്റെ കണ്ണുകൾ കണ്ണുനീർ കൊണ്ട് നിറയുന്നുണ്ടായിരുന്നു-കരൺ ഥാപ്പർ പറഞ്ഞു. പള്ളികൾക്കെതിരായ വിധികളെ ചിന്തിച്ച് എനിക്ക് ഉറക്കമില്ലാത്ത രാത്രികളുണ്ട്’.

 ‘എനിക്ക് എന്റെ രാജ്യത്തെക്കുറിച്ച് ആശങ്കയുണ്ട്. ഇത് എന്നെ എത്രമാത്രം ബാധിക്കുന്നുണ്ടെങ്കിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരെ എത്രത്തോളം ബാധിക്കുന്നുണ്ടാകും. ഏറെ സങ്കടകരമാണ് രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾ.

എന്തുകൊണ്ടാണ് ഈ രാജ്യത്ത് ആരും എഴുന്നേറ്റ് നിന്ന് ഈ വിഡ്ഢിത്തത്തിനെതിരെ പോരാടാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും ദുഷ്യന്ത് ദവേ ചോദിച്ചു.

Advertisment