'ഉമർ ഖാലിദിന് വേഗത്തിലുള്ള വിചാരണയ്ക്ക് അവകാശമുണ്ട്, ജാമ്യം നിയമവും ജയിൽ അപവാദവുമാകണം': മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

അഞ്ച് വര്‍ഷത്തോളമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്ന ഉമറിന്റെ കേസിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

New Update
Untitled

ഡല്‍ഹി: ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സംഘ്വിയുമായി നടത്തിയ സംഭാഷണത്തില്‍ ഉമര്‍ ഖാലിദ് കേസില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. 

Advertisment

അഞ്ച് വര്‍ഷത്തോളമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്ന ഉമറിന്റെ കേസിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.


കുറ്റം തെളിയുന്നതുവരെ ഓരോ വ്യക്തിയും നിരപരാധിയാണെന്നതാണ് ഇന്ത്യന്‍ നിയമത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിചാരണ വൈകുന്നത് തടങ്കലിനെ ഒരു ശിക്ഷയായി മാറ്റുന്നു. 

'ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തില്‍ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശവും ഉള്‍പ്പെടുന്നു,' അദ്ദേഹം പറഞ്ഞു.

Advertisment