ഇന്ത്യക്ക് ഇനി ഹൈടെക് പാസ്‌പോട്ട്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ചിപ്പുള്ള ഇ-പാസ്‌പോര്‍ട്ട് പുറത്തിറങ്ങി

പാസ്പോര്‍ട്ട് ഉടമകളുടെ ഡാറ്റയുടെ സമഗ്രത നിലനിര്‍ത്തുന്നതിനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും ഇ-പാസ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. 

New Update
e passport

ഡല്‍ഹി: ചിപ്പ് അധിഷ്ഠിത ഇ-പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും. പാസ്പോര്‍ട്ടുകളുടെ ആധുനികവും സുരക്ഷിതവുമായ രൂപമാണിത്.

Advertisment

2025 മെയ് മാസത്തില്‍ ഇന്ത്യയിലെ 13 നഗരങ്ങളില്‍ ആരംഭിച്ച ഈ സംരംഭം അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തിരിച്ചറിയല്‍ തട്ടിപ്പ് കുറയ്ക്കുന്നതിനും പൗരന്മാരുടെ യാത്രയുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ്. 


ഈ നൂതന സാങ്കേതികവിദ്യയുടെ സമാരംഭത്തോടെ ഇത്തരം സംവിധാനങ്ങള്‍ ഇതിനകം വിജയകരമായി നടപ്പിലാക്കിയ നിരവധി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടി.

പാസ്പോര്‍ട്ട് ഉടമകളുടെ ഡാറ്റയുടെ സമഗ്രത നിലനിര്‍ത്തുന്നതിനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും ഇ-പാസ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. 

2024 ഏപ്രില്‍ 1 ന് ആരംഭിച്ച പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം (പിഎസ്പി) പതിപ്പ് 2.0 നൊപ്പം ഒരു പൈലറ്റ് പ്രോഗ്രാമായിട്ടാണ് ഇ-പാസ്പോര്‍ട്ട് സംരംഭം ആരംഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാജ്യത്ത് പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണ് ഇവ വിതരണം ചെയ്യുന്നത്.


എന്നാല്‍ പഴയ പാസ്‌പോര്‍ട്ടുകളുടെ സാധുത ഇല്ലാതാവുകമില്ല.