New Update
/sathyam/media/media_files/2025/05/14/opHAloAxfkiXSjXsTuQm.jpg)
ഗുവാഹത്തി: അസമില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Advertisment
വടക്കുകിഴക്കന്‍ മേഖല ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് വരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അതിനാല്‍ ഈ മേഖലയില്‍ ഭൂകമ്പങ്ങള്‍ പതിവായി സംഭവിക്കാറുണ്ട്.
ഇന്ന് വൈകുന്നേരം 4:41 ന് അസമിലെ ഗുവാഹത്തിയില്‍ അടക്കമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ അഞ്ചുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. അസമിലെ ഉദല്‍ഗുരിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.