/sathyam/media/media_files/2026/01/05/earthquake-2026-01-05-08-51-26.jpg)
ഡല്‍ഹി: തിങ്കളാഴ്ച രാവിലെ അസമില്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. പ്രദേശമാകെ പ്രകമ്പനം അനുഭവപ്പെട്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
ഔദ്യോഗിക ബുള്ളറ്റിന്‍ പ്രകാരം, ബ്രഹ്‌മപുത്രയുടെ തെക്കന്‍ തീരത്തുള്ള മോറിഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.1 ന് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 26.37 വടക്കന്‍ അക്ഷാംശത്തിലും 92.29 കിഴക്കന്‍ രേഖാംശത്തിലുമായി 50 കിലോമീറ്റര്‍ ആഴത്തിലാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തു.
ആളപായമോ സ്വത്ത് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ബ്രഹ്‌മപുത്രയുടെ ഇരു കരകളിലും ഭൂചലനം വ്യാപകമായി അനുഭവപ്പെട്ടു.
കാംരൂപ് മെട്രോപൊളിറ്റന്‍, നാഗോണ്‍, ഈസ്റ്റ്, വെസ്റ്റ് കര്‍ബി ആംഗ്ലോങ്, ഹോജായ്, ദിമ ഹസാവോ, ഗോലാഘട്ട്, ജോര്‍ഹട്ട്, ശിവസാഗര്‍, ചറൈഡിയോ, കച്ചാര്‍, കരിംഗഞ്ച്, ഹൈലകണ്ടി, ധുബ്രി, സൗത്ത് സല്‍മാര മങ്കച്ചാര്‍, ഗോള്‍പാറ എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടു.
ദരാംഗ്, താമുല്‍പൂര്‍, സോണിത്പൂര്‍, കാംരൂപ്, ബിശ്വനാഥ്, ഉദല്‍ഗുരി, നല്‍ബാരി, ബജാലി, ബാര്‍പേട്ട, ബക്സ, ചിരാംഗ്, കൊക്രജാര്‍, ബോംഗൈഗാവ്, ലഖിംപൂര്‍ തുടങ്ങി നിരവധി വടക്കന്‍ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ ആഘാതം അസമിനും അപ്പുറത്തേക്ക് വ്യാപിച്ചു. മധ്യ പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളില്‍ നിന്നും, മേഘാലയ സംസ്ഥാനം മുഴുവനും, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഭൂകമ്പ റിപ്പോര്‍ട്ട് അനുസരിച്ച് മധ്യ കിഴക്കന്‍ ഭൂട്ടാനിലെയും ചൈനയുടെ ചില ഭാഗങ്ങളിലും ബംഗ്ലാദേശിലും ഭൂചലനം അനുഭവപ്പെടാന്‍ തക്ക ശക്തമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us