New Update
/sathyam/media/media_files/2026/01/19/untitled-2026-01-19-12-51-53.jpg)
ലേ: ലഡാക്കിലെ ലേയില്‍ ഭൂചലനം. തിങ്കളാഴ്ച രാവിലെ 11:51 ന് ഭൂമിയുടെ ഉപരിതലത്തിന് താഴെ 171 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
Advertisment
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. പ്രാദേശിക അധികാരികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍, ജാഗ്രത പാലിക്കാന്‍ താമസക്കാരെ ഉപദേശിക്കുകയും ചെയ്തു.
ഭൂകമ്പ സാധ്യതയുള്ള ഹിമാലയന്‍ മേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ലേ-ലഡാക്ക് മേഖല വ്യത്യസ്ത തീവ്രതയിലുള്ള ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ളതാണ്. മുന്‍കരുതല്‍ എന്ന നിലയില്‍, അടിയന്തര പ്രതികരണ സംഘങ്ങളെ അതീവ ജാഗ്രതയില്‍ നിര്‍ത്തിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us