/sathyam/media/media_files/2025/12/24/earthquake-1-jpg-2025-12-24-05-24-54.webp)
കോ​ൽ​ക്ക​ത്ത: ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി. വെ​ള്ളി​യാ​ഴ്​ച ഉ​ച്ച​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 4.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.
ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് താ​മ​സ​ക്കാ​രും ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രും പു​റ​ത്തേ​ക്കി​റ​ങ്ങി​യോ​ടി. ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ ഭൂ​ച​ല​നം നീ​ണ്ടു​നി​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക​വി​വ​രം.
എ​ന്നാ​ൽ ഒ​രി​ട​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ബം​ഗ്ലാ​ദേ​ശാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us