ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഉണ്ടായ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹി-എന്‍സിആര്‍ മേഖല ഉള്‍പ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.
എന്‍സിഎസ് പ്രകാരം 75 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്താന്‍ തക്ക ശക്തിയുള്ളതായി കണക്കാക്കപ്പെടുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.