പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി

ജൂലൈയുടെ തുടക്കത്തില്‍ 4.6 തീവ്രതയുള്ള മറ്റൊരു ഭൂചലനം പാകിസ്ഥാനില്‍ ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

New Update
earthquake

ഡല്‍ഹി: ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് പ്രകാരം, ഞായറാഴ്ച മധ്യ പാകിസ്ഥാനില്‍ 5.5 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു.

Advertisment

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മുള്‍ട്ടാനില്‍ നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറായി, 10 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്. യൂറോ-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററും ഇതേ വിവരങ്ങളാണ് അറിയിച്ചത്.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ ഭൂചലനം, മധ്യ പാകിസ്ഥാനില്‍ ഈ വര്‍ഷം ഉണ്ടായ നിരവധി ഭൂകമ്പങ്ങളില്‍ ഏറ്റവും പുതിയതാണ്.

ജൂലൈയുടെ തുടക്കത്തില്‍ 4.6 തീവ്രതയുള്ള മറ്റൊരു ഭൂചലനം പാകിസ്ഥാനില്‍ ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment