അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) പ്രകാരം, ഓഗസ്റ്റ് 23 ന് അസമിലെ കര്‍ബി ആംഗ്ലോങ്ങില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.

New Update
earthquake

ഈസ്റ്റ് കാമെങ്:  അരുണാചല്‍ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 8.05 നാണ് ഭൂചലനം ഉണ്ടായതെന്നും അതിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.


Advertisment

റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണിതെന്ന് എന്‍സിഎസ് എക്സിലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ഭൂകമ്പത്തിന് ശേഷം ജീവഹാനിയോ സ്വത്ത് നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) പ്രകാരം, ഓഗസ്റ്റ് 23 ന് അസമിലെ കര്‍ബി ആംഗ്ലോങ്ങില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.

10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഓഗസ്റ്റ് 21 ന് ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഉച്ചയ്ക്ക് 01:39 ന് 5 കിലോമീറ്റര്‍ താഴ്ചയിലാണ് ഈ ഭൂകമ്പം ഉണ്ടായത്.

Advertisment