New Update
/sathyam/media/media_files/pUbmL6bfAMiiNBB5mu7v.jpg)
നന്ദേഡ്: മറാത്ത്വാഡയിലെ അഞ്ച് ജില്ലകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ചില ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
Advertisment
പര്‍ഭാനി, ഹിംഗോലി, ബീഡ് ജില്ലയിലെ ചില ഭാഗങ്ങളില്‍ രാവിലെ ഏഴ് മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പം ഉണ്ടായ ഉടന്‍ നിരവധി പൗരന്മാര്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി.
ഹിംഗോലി ജില്ലയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 7.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. നന്ദേഡ് ജില്ലയില്‍ അനുഭവപ്പെട്ട ഭൂചലനം നേരിയ തോതിലാണ്. എവിടെയും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാലും, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും നന്ദേഡ് കളക്ടര്‍ അഭിജിത് റാവുത്ത് അഭ്യര്‍ത്ഥിച്ചു.