ഡല്‍ഹി: രാജസ്ഥാനിലെ സിക്കാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അനുസരിച്ച് ശനിയാഴ്ച രാത്രി 11.47 ന് അഞ്ച് കിലോമീറ്റര്‍ താഴ്ചയിലും 27.41 ച അക്ഷാംശത്തിലും 75.06 രേഖാംശത്തിലുമാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി.
ഈ വര്‍ഷം ഏപ്രിലില്‍ ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലും റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.