ബംഗാൾ വോട്ടർപട്ടിക പരിഷ്കരണം: സുപ്രീം കോടതി ഉത്തരവിന് പിന്നാലെ രാഷ്ട്രീയ പോര്; കമ്മീഷനെതിരെ ടിഎംസി

സേവനത്തിലുള്ളവരോ വിരമിച്ചവരോ ആയ ജില്ലാ ജഡ്ജിമാരെ ഈ ദൗത്യത്തിനായി നിയോഗിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

New Update
Untitledmdtp

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കുന്ന പ്രക്രിയയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാന്‍ ജഡ്ജിമാരെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പോര്‍മുഖം തുറക്കുന്നു. സേവനത്തിലുള്ളവരോ വിരമിച്ചവരോ ആയ ജില്ലാ ജഡ്ജിമാരെ ഈ ദൗത്യത്തിനായി നിയോഗിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

Advertisment

കോടതി വിധി തങ്ങളുടെ പോരാട്ടത്തിന് ലഭിച്ച അംഗീകാരമാണെന്ന് ടിഎംസി വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചു. ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടന്നുവെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കമ്മീഷന്‍ ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കുനാല്‍ കുറ്റപ്പെടുത്തി.


സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മയാണ് വോട്ടര്‍പട്ടിക പരിഷ്‌കരണം വൈകാന്‍ കാരണമെന്ന് ബിജെപി തിരിച്ചടിച്ചു. കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നാണ് ബിജെപി പക്ഷം.

വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ കത്തുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പകരം ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഈ വിഷയം പരിശോധിക്കണമെന്ന കോടതി നിര്‍ദ്ദേശം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും.

Advertisment