ഇ ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യവസായിയില്‍ നിന്നും അഞ്ചുകോടി തട്ടാന്‍ ശ്രമം; ഒടുവില്‍ പിടിയില്‍

ഡല്‍ഹിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രമുഖ വ്യവസായിയില്‍ നിന്നും അഞ്ചുകോടി തട്ടിയെടുക്കാന്‍ ശ്രമം

New Update
355

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രമുഖ വ്യവസായിയില്‍ നിന്നും അഞ്ചുകോടി തട്ടിയെടുക്കാന്‍ ശ്രമം. പക്ഷേ വ്യവസായിയുടെ സന്ദേശം ലഭിച്ചെത്തിയ വക്കീലിന്റെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെട്ടത് അഞ്ചുകോടി രൂപ. ഒക്ടോബര്‍ 21-ന് രാത്രിയോടെ ഛത്തര്‍പുരിലെ ഡി.എല്‍.എഫ്. ഫാംസിലെ വ്യവസായിയുടെ വീട്ടിലേക്ക് ഏഴുപേരടങ്ങിയ സംഘം ഇഡി വേഷത്തിലെത്തിയത്. 

Advertisment

ദിവസവും വന്‍തുകകള്‍ കൈമാറ്റം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് എത്തിയത് എന്നാണ് ഇഡി സംഘം വ്യവസായിയോട് പറഞ്ഞത്. ഇത് ബോധ്യപ്പെടുത്താനായി  വ്യവസായിയുടെ പഴയ ബാങ്ക് അക്കൗണ്ടിന്റെ കുറച്ച് ചെക്കുകളും കാണിച്ചു. ഏഴുപേരില്‍ നാലുപേര്‍ മാസ്‌ക് ധരിച്ചിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇവരാണ് വ്യവസായിയുമായി കൂടുതല്‍ നേരവും സംസാരിച്ചത്.

രാത്രി വൈകുവോളം നീണ്ട ചോദ്യം ചെയ്തു. അഞ്ചുകോടി തന്നാല്‍ കേസ് ആരുമറിയാതെ അവസാനിപ്പിക്കാം എന്നായി ഇഡി. കൈയില്‍ കാശില്ലെന്നും ബാങ്കില്‍ നിന്ന് എടുക്കേണ്ടിവരുമെന്നും പറഞ്ഞതോടെ സംഘം രാത്രി മുഴുവന്‍ വ്യവസായിയുടെ വീട്ടില്‍ തന്നെ കഴിയാന്‍ തയ്യാറായി. പിടിക്കപ്പെടില്ലെന്നുള്ള വിശ്വാസമായിരുന്നു മോഷണസംഘത്തിന്. രാവിലെ ഇവര്‍ വ്യവസായിയുമായി ഹൗസ് ഖാസിലുള്ള കൊടാക് മഹിന്ദ്ര ബാങ്കിലെത്തി.

ഇതിനിടെ വ്യവസായി ഇഡി പരിശോധനയെക്കുറിച്ച് തന്റെ അഭിഭാഷകന് മെസേജ് അയച്ചിരുന്നു. അറിഞ്ഞ സംഭവങ്ങളില്‍ പന്തികേടുതോന്നിയ അഭിഭാഷകന്‍ ശരിക്കുള്ള ഇഡി ഓഫീസുമായി ബന്ധപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥ ഇഡി ആസ്ഥാനത്ത് നിന്നും ലഭിച്ച മറുപടി അങ്ങനെയൊരു അന്വേഷണസംഘം പോയിട്ടില്ലെന്ന് പറഞ്ഞു.

പന്തികേട് തോന്നീയ അഭിഭാഷകന്‍ മോഷ്ടാക്കളോട് ഐ.ഡി. കാര്‍ഡ് ആവശ്യപ്പെട്ടു. അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറിപ്പോയ മോഷ്ടാക്കള്‍ ബാങ്കില്‍നിന്നും ഓടി രക്ഷപ്പെട്ടു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് രണ്ടുകാറുകള്‍ സീസ് ചെയ്തു. മോഷ്ടാക്കള്‍ക്കായി അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.

Advertisment