ഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വീട്ടില്‍ റെയ്ഡിന് എത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം.
ഭൂപേഷ് ബഘേലിന്റെ മകനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു പരിശോധന.
പരിശോധനയ്ക്കിടെ വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ ഇഡി ഉദ്യോഗസ്ഥരെ വളയുകയും കൂട്ടമായി മർദ്ദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങളെ ആക്രമിച്ചത് കോൺഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഒരു ഇഡി ഉദ്യോഗസ്ഥന്റെ കാറും ആക്രമിക്കപ്പെട്ടു. ബഘേലിന്റെ മകന്റെയും സഹായി ലക്ഷ്മി നാരായണ്‍ ബന്‍സാലിന്റെയും മറ്റ് ചിലരുടെയും ഉടമസ്ഥതയിലുള്ള 15 ഓളം കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.