New Update
/sathyam/media/media_files/CM0G8wD2nqcWoloBO7BG.jpg)
ചെന്നൈ: 22 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍, നഗര, ജലവിതരണ മന്ത്രി കെ.എന്‍ നെഹ്റു, മകന്‍ ലോക്സഭാ അംഗം അരുണ്‍ നെഹ്റു എന്നിവരുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.
Advertisment
ട്രൂഡം ഇപിസി ലിമിറ്റഡിനെതിരെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകള്‍ നടന്നത്. മന്ത്രി നെഹ്റുവിന്റെ സഹോദരന്‍ എന്‍ രവിചന്ദ്രന്‍ ട്രൂഡം ഇപിസി ലിമിറ്റഡിന്റെ ഡയറക്ടറാണ്.
എന്‍ രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ട്രൂ വാല്യൂ ഹോംസുമായി (ടിവിഎച്ച്) ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മന്ത്രി നെഹ്റുവിന്റെ തിരുച്ചിറപ്പള്ളിയിലെ വീട് ഉള്‍പ്പെടെ തമിഴ്നാട്ടിലെ 13 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us