ഹൈദരാബാദ്: 100 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി തെലങ്കാനയിലെ റവന്യൂ മന്ത്രി പി ശ്രീനിവാസ റെഡ്ഡിയുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഹൈദരാബാദിലെ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അഞ്ച് സൈറ്റുകള്‍ നിലവില്‍ പരിശോധനയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തെലങ്കാന സര്‍ക്കാരില്‍ റവന്യൂ, ഹൗസിംഗ്, ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ മന്ത്രിയാണ് കോണ്‍ഗ്രസ് നേതാവായ പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി.