ഡല്‍ഹി: സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റെയ്ഡ് നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം. വ്യാഴാഴ്ച തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബിജ്വാസനില്‍ വച്ചാണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു, പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പിപിപിവൈഎല്‍ സൈബര്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസിലെ പ്രതികളായ അശോക് ശര്‍മ്മയും സഹോദരനും ഉള്‍പ്പെടെയുള്ളവരാണ് ഇഡി സംഘത്തെ ആക്രമിച്ചത്. എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.