ഭരണഘടന വ്യവസ്ഥകളെ ലംഘിക്കുന്നു: ഇഡിയ്ക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

ടാസ്മാകിന് എതിരായ ഇഡി നടപടി സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമല്ലെ എന്ന് സുപ്രീം കോടതി ചോദിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
supreme court

ന്യൂഡല്‍ഹി: തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീ കോടതിയുടെ രൂക്ഷ വിമര്‍ശനം. 

Advertisment

ടാസ്മാകിന് എതിരായ ഇഡി നടപടി സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമല്ലെ എന്ന് സുപ്രീം കോടതി ചോദിച്ചു.

ഇ ഡി ഭരണഘടന വ്യവസ്ഥകളെ ലംഘിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

 ടാസ്മാക് ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിനെതിരെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാരും ടാസ്മാക്കും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമര്‍ശനം.

Advertisment