/sathyam/media/media_files/QnAK5ipxmHui6rYKonm7.jpg)
ഡല്‍ഹി: മണല്‍ കയറ്റി വന്ന ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. മണല്‍ കയറ്റി വന്ന ട്രക്ക് റോഡരികില്‍ താമസിക്കുന്ന കുടുംബത്തിന്റെ മുകളിലേക്ക് മറിഞ്ഞാണ് അപകടം. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ട്രക്ക് മറിഞ്ഞതിനെത്തുടര്‍ന്ന് റോഡരികില്‍ താമസിക്കുന്ന ഒരു കുടുംബം മണ്ണിനടിയിലാകുകയായിരുന്നു.
മണല്‍ കയറ്റി വന്ന ട്രക്ക് റോഡരികിലെ കുടിലില്‍ താമസിക്കുന്ന കുടുംബത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. മണലും ലോറിയും നീക്കം ചെയ്ത് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുമ്പോഴേക്കും നാല് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചിരുന്നു.
ഗംഗയുടെ തീരത്ത് നിന്ന് മണല്‍ ഖനനം കഴിഞ്ഞ് ഹര്‍ദോയിയിലേക്ക് പോവുകയായിരുന്നു ട്രക്ക്. ട്രക്കില്‍ മണല്‍ അധികമായതിനാല്‍ വളവില്‍ മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തെങ്കിലും ഒരു പെണ്‍കുട്ടിയൊഴികെ എല്ലാവരും മരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us