ഏക്‌നാഥ് ഷിൻഡെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, പാകിസ്ഥാൻ, തുർക്കി പതാകകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സൈബര്‍ ക്രൈം പോലീസിനെ ഉടന്‍ അറിയിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പാകിസ്ഥാന്റെയും തുര്‍ക്കിയുടെയും പതാകകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

Advertisment

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കാനിരിക്കുന്ന ദിവസമാണ് ഹാക്കര്‍മാര്‍ ഇരു രാജ്യങ്ങളുടെയും പതാകകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും വീഡിയോ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തത്.


അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സൈബര്‍ ക്രൈം പോലീസിനെ ഉടന്‍ അറിയിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഉപമുഖ്യമന്ത്രിയുടെ എക്‌സ്-ഹാന്‍ഡിന്റെ ചുമതലയുള്ള സംഘം പിന്നീട് അക്കൗണ്ട് തിരിച്ചുപിടിച്ചു,' അദ്ദേഹം പറഞ്ഞു.

Advertisment