മുംബൈ: മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നതിനിടയില്‍ ഏകനാഥ് ഷിന്‍ഡെയെ കാവല്‍ മുഖ്യമന്ത്രിയായി നിയമിച്ചു
ഷിന്‍ഡെ ചൊവ്വാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് രാജിക്കത്ത് നല്‍കിയിരുന്നു. ഉപമുഖ്യമന്ത്രി അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി ഷിന്‍ഡെ തുടരും.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ ബിജെപി 132 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായിരുന്നു. എന്നാല്‍, സര്‍ക്കാരിനെ നയിക്കാനുള്ള മുഖ്യമന്ത്രിയെ മഹായുതി സഖ്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.
മുഖ്യമന്ത്രി ഷിന്‍ഡെ രാജിവച്ചാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിയമിക്കുമെന്ന് ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുമായ രാഹുല്‍ നര്‍വേക്കര്‍ നേരത്തെ പറഞ്ഞിരുന്നു.