New Update
/sathyam/media/media_files/2024/12/03/lZdynqikiBOPljyjoimE.jpg)
മുംബൈ: മഹാരാഷ്ട്രയുടെ കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് താനെയിലെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
സമഗ്രമായ വൈദ്യപരിശോധനയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച സത്താറയിലെ ജന്മഗ്രാമത്തിലേക്ക് പോയ ഷിന്‍ഡെ കടുത്ത പനിയും തൊണ്ടവേദനയും മൂലം അസുഖബാധിതനായിരുന്നു.
നിശ്ചയിച്ച എല്ലാ യോഗങ്ങളും റദ്ദാക്കാനും വിശ്രമത്തിന് മുന്‍ഗണന നല്‍കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us