ഡൽഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് തീയതി മാറ്റി ഇലക്ഷൻ കമ്മീഷൻ. ഒക്ടോബർ ഒന്നിന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്.
ബിഷ്‌ണോയ് സമുദായത്തിൻ്റെ പരമ്പരാഗത ആഘോഷം കണക്കിലിടുത്താണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി ഇലക്ഷൻ കമ്മീഷൻ ശനിയാഴ്ച പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ഹരിയാനയിലെയും ജമ്മു കശ്മീരിലെയും വോട്ടെണ്ണൽ തീയതിയിലും മാറ്റമുണ്ട്. ഓക്ടോബർ എട്ടിലേക്കാണ് രണ്ടു സംസ്ഥാനങ്ങളിലെയും വേട്ടെണ്ണൽ മാറ്റിയത്. ഒക്ടോബർ 2ന് നടക്കുന്ന ആഘോഷത്തിൽ ആയിരക്കണക്കിന് ബിഷ്‌ണോയി കുടുംബങ്ങൾ രാജസ്ഥാനിലെ ജന്മഗ്രാമമായ മുക്കം സന്ദർശിക്കുന്ന പാരമ്പര്യം നിലനിൽക്കുന്നു. ഇതു ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ബിഷ്‌ണോയ് മഹാസഭയുടെ ദേശീയ പ്രസിഡൻ്റ് ബിക്കാനീർ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിരുന്നു.
ഗുരു ജംഭേശ്വരൻ്റെ സ്മരണയ്ക്കായി 300 വർഷം പഴക്കമുള്ള ആചാരം ഉയർത്തിപ്പിടിക്കുന്ന ബിഷ്ണോയി സമുദായത്തിൻ്റെ വേട്ടവകാശവും പാരമ്പര്യങ്ങളും മാനിച്ചാണ് തീരുമാനമെന്ന് ഇലക്ഷൻ കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.