Advertisment

'സ്ത്രീകൾക്കും കർഷകർക്കും നന്ദി'; മഹാരാഷ്ട്രയിലെ ഉജ്വലവിജയത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

ങ്ങളുടെ ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് സഖ്യത്തിന്റെ വിജയത്തിന് കാരണമെന്ന് പറഞ്ഞു.

New Update
Eknath Shinde

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന് ഉജ്വലവിജയത്തില്‍ നേടുമെന്ന് ഫലസൂചനകള്‍ പുറത്തുവരുന്നതിനിടെ സംസ്ഥാനത്തെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. 

Advertisment

'ലാഡ്ലി ബഹിന്‍ യോജന' ഉള്‍പ്പെടെയുള്ള തന്റെ ഗവണ്‍മെന്റിന്റെ ക്ഷേമ സംരംഭങ്ങളുടെ സ്വാധീനം എടുത്തുകാണിച്ച ഏകനാഥ് ഷിന്‍ഡെ, തങ്ങളുടെ ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് സഖ്യത്തിന്റെ വിജയത്തിന് കാരണമെന്ന് പറഞ്ഞു.

'ഇതൊരു തകര്‍പ്പന്‍ വിജയമാണ്. മഹായുതിക്ക് തകര്‍പ്പന്‍ വിജയം ലഭിക്കുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഞാന്‍ നന്ദി പറയുന്നു. മഹായുതി പാര്‍ട്ടികളുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി,' അദ്ദേഹം പറഞ്ഞു.

288 അംഗ അസംബ്ലിയില്‍ മഹായുതി 218 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) 56 സീറ്റുകളില്‍ ലീഡ് നേടി ബഹുദൂരം പിന്നിലാണ്.

Advertisment