ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പണവും മദ്യവും മയക്കുമരുന്നും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു റിപ്പോര്‍ട്ടിലാണ് വിവിധ വസ്തുക്കള്‍ പിടിച്ചെടുത്തതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇതുവരെ 215 കോടിയിലധികം രൂപ വിലമതിക്കുന്ന പണവും മയക്കുമരുന്നും മദ്യവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ 38 കോടി 64 ലക്ഷം രൂപ കണ്ടെടുത്തു. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 കോടി 81 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇതുവരെ 88 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടികൂടി.
ഈ തിരഞ്ഞെടുപ്പില്‍ സ്വര്‍ണവും വെള്ളിയും വന്‍തോതില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 81 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്.
മുന്‍ തിരഞ്ഞെടുപ്പുകളേക്കാള്‍ 140 ശതമാനം കൂടുതലാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 33 കോടിയോളം രൂപയുടെ സ്വര്‍ണവും വെള്ളിയും പിടികൂടിയിരുന്നു.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മദ്യ കുംഭകോണം വിഷയമാക്കുകയാണ്. അതേസമയം, തെരഞ്ഞെടുപ്പില്‍ മദ്യം വിതരണം ചെയ്യുന്നുവെന്ന് എല്ലാ പാര്‍ട്ടികളും പരസ്പരം ആക്ഷേപിക്കുന്നുണ്ട്
ഇതിനിടയില്‍ 4 കോടി 94 കോടി രൂപയുടെ മദ്യമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇതുവരെ പിടികൂടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ (2020) 2 കോടി 91 ലക്ഷം രൂപയുടെ മദ്യം പിടികൂടിയിരുന്നു.