സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ വിവാദത്തിന് പിന്നാലെ സുരക്ഷാ അലര്‍ട്ട്: കൊല്‍ക്കത്തയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കാര്യാലയത്തിന് 24 മണിക്കൂറും കേന്ദ്രസേനയെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitledmdtp

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് 24 മ​ണി​ക്കൂ​റും സു​ര​ക്ഷ ന​ൽ​കാ​ൻ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ.

Advertisment

ഡി​സം​ബ​ർ 18ന് ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് കോ​ൽ​ക്ക​ത്ത​യി​ലെ കാ​ര്യാ​ല​യ​ത്തി​ന് 24 മ​ണി​ക്കൂ​റും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ ജോ​ലി ഭാ​ര​ത്തെ​ച്ചൊ​ല്ലി ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​രും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും ന​വം​ബ​ർ 24നും 25​നും ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഗു​രു​ത​ര സു​ര​ക്ഷ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കേ​ന്ദ്ര അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ച​ത്.

അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര​സേ​ന​യു​ടെ വി​ന്യാ​സം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. മ​തി​യാ​യ സു​ര​ക്ഷ ന​ൽ​കാ​ൻ നേ​ര​ത്തെ കോ​ൽ​ക്ക​ത്ത പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ മ​നോ​ജ് കു​മാ​ർ വ​ർ​മ​യ്ക്കും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി 2,800 ഇ​ല​ക്ട​റ​ൽ റോ​ൾ ഓ​ഫി​സ​ർ​മാ​രെ (ERO) നി​യ​മി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും സി​ഇ​ഒ ക​മീ​ഷ​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Advertisment