ബംഗളൂരു കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇ.വി.എമ്മിന് പകരം പേപ്പർ ബാലറ്റ്. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ കീഴിലെ അഞ്ച് പുതിയ നഗര കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് 2ന് ശേഷം. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്നും നിലവിലെ സാഹചര്യത്തിൽ ഉചിതമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

New Update
G

ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ കീഴിൽ രൂപവത്കരിച്ച അഞ്ച് പുതിയ നഗര കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കും. 

Advertisment

മേയ് 2ന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ബാലറ്റ് പേപ്പർ ഉപയോഗിക്കുകയെന്ന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ജി.എസ്. സംഗ്രേഷി അറിയിച്ചു.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ജില്ല, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകൾ തന്നെ ഉപയോഗിക്കും. എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകൾക്കുശേഷവും ജൂൺ 30ന് മുൻപുമാണ് കോർപറേഷൻ തെരഞ്ഞെടുപ്പ് നടത്തുക. 

ജൂൺ 30നകം ബംഗളൂരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്നും നിലവിലെ സാഹചര്യത്തിൽ അത് ഉചിതമാണെന്നുമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താൻ മതിയായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും കമീഷൻ അറിയിച്ചു.

Advertisment