നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മുന്നൊരുക്കം; കേരളം ഉൾപ്പെടെ 5 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. 1444 ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഡൽഹിയിൽ ആരംഭിച്ചു, സ്വതന്ത്ര–നിഷ്പക്ഷ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശം

New Update
Untitledzele

ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ര​ളം അ​ട​ക്കം അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​നം ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു.

Advertisment

സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​കെ 1444 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​രീ​ക്ഷ​ക​രാ​യി നി​യോ​ഗി​ച്ച​ത്.

714 പൊ​തു നി​രീ​ക്ഷ​ക​രെ​യും 233 പോ​ലീ​സ് നി​രീ​ക്ഷ​ക​രെ​യും 497 തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​രും സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കും. എ​സ്ഐ​ആ​ർ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ നി​രീ​ക്ഷ​ക​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

Advertisment