/sathyam/media/media_files/2025/07/25/election-commission-untitledmodimali-2025-07-25-10-13-30.jpg)
ഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു.
ഇതിനായി, സെപ്റ്റംബര്‍ 10 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ സമ്മേളനം നടത്തും.
എല്ലാ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരോടും അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടര്‍മാരുടെ എണ്ണം, അവസാനത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരണ വിശദാംശങ്ങള്‍ തടങ്ങിയവയെ കുറിച്ച് പ്രെസന്റേഷന്‍ നടത്താന്‍ കമ്മീഷണന്‍ നിര്‍ദേശം നല്‍കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങുന്ന തിരഞ്ഞെടുപ്പ് പാനല്‍, ദ്വാരകയിലെ കമ്മീഷന്റെ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആന്‍ഡ് ഇലക്ഷന്‍ മാനേജ്മെന്റില്‍ (ഐഐഐഡിഇഎം) ഇലക്ടറല്‍ ഓഫീസര്‍മാരുമായി കൂടിക്കാഴ്ച നടത്തും.