New Update
/sathyam/media/media_files/2025/08/17/election-commission-untitledzele-2025-08-17-15-29-52.jpg)
ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. പ്രതിപക്ഷത്തെയോ ഭരണകക്ഷിയെയോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നില്ല.
Advertisment
എല്ലാവരും തുല്യരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ബീഹാറില്‍ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്ഐആര്‍) പ്രക്രിയ ആരംഭിച്ചതിന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ പത്രസമ്മേളനമാണിത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച 'വോട്ട് മോഷണം' ആരോപണങ്ങള്‍ക്കും ബീഹാറിലെ പ്രത്യേക തീവ്ര പരിഷ്‌കരണ വോട്ടര്‍ പട്ടികയെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും ഇടയിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.
തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിനു പുറമേ മറ്റൊരു വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനം നടത്തുന്നത് അസാധാരണമാണ്.