New Update
/sathyam/media/media_files/2025/08/18/untitledvot-2025-08-18-11-52-45.jpg)
ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എസ്ഐആര്‍, 'വോട്ട് മോഷണം' എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തി.
Advertisment
ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് 7 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.
അതേസമയം, ഇപ്പോള്‍ പ്രതിപക്ഷം പുതിയ നീക്കം നടത്തുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുകയും ചെയ്യുന്നതായാണ് റിപ്പോര്‍്ട്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ എംപി നാസിര്‍ ഹുസൈനും ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞു, എല്ലാ ജനാധിപത്യ രീതികളും ഉപയോഗിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് പറഞ്ഞു. ആവശ്യമെങ്കില്‍ ഇംപീച്ച്മെന്റ് പ്രമേയവും കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.