ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്ന സൂചന നൽകി ഇന്ത്യാടുഡെ അഭിപ്രായ സര്‍വേ. 29 സീറ്റുകളില്‍ 27ലും എന്‍ഡിഎ സഖ്യം വിജയിക്കുമെന്നാണ് സര്‍വേഫലം.
35,801 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 2023 ഡിസംബര്‍ പതിനഞ്ചിനും ജനുവരി 28ന് ഇടയിലാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം
58ശതമാനം ആളുകള്‍ ബിജെപിയെ പിന്തുയ്ക്കുമ്പോള്‍ കോണ്‍ഗ്രസിന് 38.2 ശതമാനം മാത്രം വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്നും പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 ഇടത്ത് എന്‍ഡിഎ സഖ്യം വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്