/sathyam/media/media_files/Mg0zZu7DVT7J9axAE07i.jpg)
ഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും.
ഇതു സംബന്ധിച്ച് 3.30ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം ഉണ്ടാകും. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ രണ്ടോ മൂന്നാം വാരമോ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതോടൊപ്പം യുപി ഉപതെരഞ്ഞെടുപ്പിന്റെ തീയതിയും ഇന്ന് പ്രഖ്യാപിച്ചേക്കും.
മഹാരാഷ്ട്രയില്‍ നവംബര്‍ 26നും ജാര്‍ഖണ്ഡില്‍ ഡിസംബര്‍ 29നും സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമെന്നാണ് വിവരം. ഓരോ തവണയും സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് 45 ദിവസം മുമ്പാണ് കമ്മീഷന്‍ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്.
എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാരിന്റെ കാലാവധി പരിശോധിച്ചാല്‍ ഇനി 40 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയരുന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമായത്.
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കൊപ്പം യുപിയിലും വയനാട്ടിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ തീയതിയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us