Advertisment

നാലാംഘട്ടത്തില്‍ 63.02 ശതമാനം പോളിങ്; ബംഗാളില്‍ 76%, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 57.91%, കശ്മീരില്‍ 35.75%

New Update
Lok Sabha election 2024 Campaign

ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം​ഘ​ട്ട​ത്തി​ല്‍ 63.02 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​. പ​ശ്ചി​മ ബം​ഗാ​ളി​ലാ​ണ് നാ​ലാം ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 76 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Advertisment

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 57.91 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ൽ 68.77 ശ​ത​മാ​ന​വും ബി​ഹാ​റി​ൽ 55.92 ശ​ത​മാ​ന​വും കശ്മീരില്‍ 35.75 ശതമാനവും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.‌‌

പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 96 ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ നി​യ​മ​സ​ഭ​യി​ലേ​ക്കു​മാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

ആ​ന്ധ്ര​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലെ 175 സീ​റ്റി​ലേ​ക്കും ഒ​ഡീ​ഷ നി​യ​മ​സ​ഭ​യി​ലെ 28 സീ​റ്റി​ലേ​ക്കു​മാ​ണ് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​നൗ​ജി​ൽ മ​ത്സ​രി​ക്കു​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്, പ​ശ്ചി​മ​ബം​ഗാ​ളി​ലെ കൃ​ഷ്ണ​ന​ഗ​റി​ൽ​നി​ന്നു മ​ത്സ​രി​ക്കു​ന്ന തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര, ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഗി​രി​രാ​ജ് സിം​ഗ്. അ​സ​ൻ​സോ​ളി​ലെ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ട​പ്പ മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വൈ.​എ​സ്.​ശ​ർ​മി​ള എ​ന്നി​വ​രാ​ണ് നാ​ലാം ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടി​യ പ്ര​മു​ഖ​ർ.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ 25 മ​ണ്ഡ​ല​ങ്ങ​ളി​ലും തെ​ല​ങ്കാ​ന​യി​ലെ 17 മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​റ്റ​ഘ​ട്ട​മാ​യാ​ണു വോ​ട്ടെ​ടു​പ്പ്. ഉ​ത്ത​ർ​പ്ര​ദേ​ശ് 13, മ​ഹാ​രാ​ഷ്‌​ട്ര 11, മ​ധ്യ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ എ​ട്ടു​വീ​തം, ബി​ഹാ​ർ അ​ഞ്ച്, ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ നാ​ലു​വീ​തം, ജ​മ്മു കാ​ഷ്മീ​ർ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ൾ.

നാ​ലാം​ഘ​ട്ട​ത്തോ​ടെ 381 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.

Advertisment