Advertisment

സുപ്രീം കോടതി വിധിക്ക് ശേഷവും ബോണ്ടുകളുടെ അച്ചടി തുടർന്നു; റദ്ദാക്കൽ വിധിക്ക് മൂന്ന് ദിവസം മുമ്പ് കേന്ദ്രം അനുമതി നൽകിയത് 10000 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾക്ക്

New Update
Electoral bond data

ഡൽഹി: ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കുന്നതിന് മൂന്ന് ദിവസം മുമ്പ് കേന്ദ്ര സർക്കാർ അനുമതി നൽകിയത് 10000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾക്ക്.

Advertisment

സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി ഒരു കോടി രൂപ വീതമുള്ള 10,000 ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനാണ് ധനമന്ത്രാലയം അനുമതി നൽകിയിരുന്നത്.

എന്നാൽ സുപ്രീം കോടതി ഉത്തരവിന് രണ്ടാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 28 ന് മാത്രമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോണ്ടുകളുടെ അച്ചടി നിർത്തിവെയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയതെന്നുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. 

ഇലക്ടറൽ ബോണ്ട് സംവിധാനത്തിന്റെ തുടക്കം മുതൽ മൊത്തത്തിൽ 22,217 ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുത്തു. ഇതിൽ  ബിജെപി 8,451 കോടി രൂപ എൻക്യാഷ് ചെ്തപ്പോൾ കോൺഗ്രസ് 1950 കോടി, തൃണമൂൽ കോൺഗ്രസ് 1,707.81 കോടിയും ബിആർഎസ് 1,407.30 കോടിയുമാണ് വീണ്ടെടുത്തിരിക്കുന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു. 

ഫെബ്രുവരി 28-ന് എസ്‌ബിഐയിൽ നിന്ന് എസ്‌പിഎംസിഐഎല്ലിന് "ഇലക്ടറൽ ബോണ്ടുകളുടെ പ്രിന്റിംഗ് ഹോൾഡ് ഓൺ പ്രിന്റിംഗ് - ഇലക്ടറൽ ബോണ്ട് സ്കീം 2018" എന്ന തലക്കെട്ടിലുള്ള ട്രയൽ-മെയിലിലാണ് അച്ചടി നിർത്താനുള്ള നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

“23.02.2024 തീയതിയിലെ മൊത്തം 8350 ബോണ്ടുകളുടെ ഇമെയിൽ അടങ്ങുന്ന ഇലക്ടറൽ ബോണ്ടുകളുടെ 4 ബോക്‌സുകളുടെ സുരക്ഷാ ഫോമുകളുടെ രസീത് ഞങ്ങൾ അംഗീകരിച്ചു.

സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തിൽ, 12.01.2024 ലെ ബജറ്റ് ഡിവിഷൻ ലെറ്റർ വഴി അംഗീകാരം ലഭിച്ച 1,650 ഇലക്ടറൽ ബോണ്ടുകളുടെ അച്ചടി നിർത്തിവയ്ക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എസ്ബിഐയുടെ ബാങ്കിംഗ് ഇടപാട്  ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ മെയിലിൽ എഴുതി. 

400 ബുക്ക്‌ലെറ്റുകളും 10,000 ഇലക്ടറൽ ബോണ്ടുകളും അച്ചടിക്കാനാണ് ഓർഡർ നൽകിയതെന്നും എസ്പിഎംസിഐഎൽ ന് ഓർഡർ നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ഫെബ്രുവരി 12 ന് ലഭിച്ചുവെന്നും ഫെബ്രുവരി 27 ലെ ഒരു കുറിപ്പ് വ്യക്തമാക്കുന്നു. 

Advertisment