New Update
/sathyam/media/media_files/ENiRH75fdIVha5TpZ2sX.webp)
റായ്പൂര്‍: ഛത്തീസ്ഗഡില്‍ കബഡി മത്സരത്തിനിടെ മത്സരം കാണാന്‍ എത്തിയ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
Advertisment
കബഡി മത്സരത്തിനിടെ കാണികള്‍ക്കുള്ള ടെന്റ് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.
ശനിയാഴ്ച രാത്രി ബദരാജ്പൂര്‍ ഡെവലപ്‌മെന്റ് ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തില്‍ കബഡി മത്സരം നടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ 11-കെവി വൈദ്യുതി ലൈന്‍ കളി കാണാന്‍ വേണ്ടി നിലത്ത് സ്ഥാപിച്ചിരുന്ന ടെന്റിന്റെ ഇരുമ്പ് തൂണില്‍ തട്ടുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.